തിരുവനന്തപുരം ജില്ലയിൽ ഇന്ന്(13 ഒക്ടോബർ) 777 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 680 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 62 പേരുടെ ഉറവിടം വ്യക്തമല്ല. 24 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. 07 പേർ വിദേശത്തു നിന്നെത്തി. നാലുപേർ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 326 പേർ സ്ത്രീകളും 451 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 62 പേരും 60 വയസിനു മുകളിലുള്ള 137 പേരുമുണ്ട്. പുതുതായി 2,368 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 31,304 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 2,906 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 11,475 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. 815 പേർ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കൺട്രോൾ റൂമിൽ 450 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 38 പേർ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 4,704 പേരെ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.