ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയുടെ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പണി കഴിപ്പിച്ച ഇ.കെ.നായനാര്‍ സ്മാരക ഹാള്‍ ഡി.കെ.മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടായ 25ലക്ഷം രൂപ ചെലവഴിച്ചാണ് ഹാള്‍ നിര്‍മിച്ചത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് കുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് രാജേഷ് കണ്ണന്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
