432 പേര്‍ക്ക് രോഗമുക്തി
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 165 പേര്
65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 8,600 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 48,092 പേര്‍മലപ്പുറം ജില്ലയില്‍ വീണ്ടും കോവിഡ് രോഗികള്‍ 1000 കടന്നു. വെള്ളിയാഴ്ച 1,025 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇതില്‍ 786 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടൊപ്പം ഉറവിടമറിയാതെ രോഗം ബാധിച്ചവരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 165 പേര്‍ക്കാണ് ഉറവിടമറിയാതെ വൈറസ്ബാധ സ്ഥിരീകരിച്ചത്. നേരിട്ടുള്ള സമ്പര്‍ക്കത്തോടൊപ്പം ഉറവിടം അറിയാതെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന ആശങ്കയുളവാക്കുന്നതാണ്. കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കുക മാത്രമാണ് രോഗ വ്യാപനം തടയുന്നതിനുള്ള പോംവഴി. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ സഹകരണം കൂടിയെ തീരൂവെന്ന് ജില്ലാ കലക്ടര്‍ ഓര്‍മപ്പെടുത്തി. കൂടാതെ 65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധയുണ്ടായിട്ടുണ്ട്.
ഇന്ന് രോഗബാധയുണ്ടായവരില്‍ ആറ് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 432 പേര് ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 29,833 പേരാണ് കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
നിരീക്ഷണത്തില്‍ 48,092 പേര്
48,092 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,600 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 477 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,383 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 164 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
അത്യാവശ്യങ്ങള്‍ക്ക് മാത്രമെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ. നിലവിലെ നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. മുതിര്‍ന്ന പൗരന്മാര്, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്ക്കത്തിലേര്പ്പെടാ