കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കായി ജൂലൈ 3ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.…

വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം ഗവ. വനിത ഐടിഐയിലെ 13 എൻസിവിടി ട്രേഡുകളിലേക്കും 2 എസ്‌സിവിടി ട്രേഡുകളിലേക്കും 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 6 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317, 7907370940,…

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സാക്ഷരത കോഴ്‌സ്, നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾ എന്നിവയിലേക്കുള്ള രജിസ്‌ട്രേഷൻ ജൂലൈ 20 വരെ നീട്ടി. ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കോഴ്‌സുകളുടെ പ്രോസ്‌പെക്ടസ്, അപേക്ഷാ ഫോം, ചെല്ലാൻ…

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജ്വാലാ ജാഗ്രത സമിതി പദ്ധതിയുടെ ഭാഗമായി കോഡിനേറ്റർ, കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്റർ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ജൂലൈ 7-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം. കോഡിനേറ്റർ തസ്തികയിൽ…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS) തിരുവനന്തപുരം ക്യാമ്പസ്സിൽ ജൂലൈ മാസം ആരംഭിയ്ക്കുന്ന 6 മാസം ദൈർഘ്യമുള്ള എയർപോർട്ട് ഓപ്പറേഷൻസ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്‌ കോഴ്‌സുകളിലേക്ക് പ്ലസ്ടു / ഡിഗ്രി പാസ്സായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.…

തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിംഗ് വകുപ്പിൽ ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ് റിസർച്ച് സെന്ററിന്റെ (TRC) ധനസഹായത്തോടെ നടപ്പാക്കുന്ന 'Development of Mix Design Methodology for Full Depth Reclamation Project with Cement and Emulsion…

* മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു പരിസ്ഥിതി ലോല പ്രദേശ (ഇ എസ് എ) നിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യത്ത് ഏറ്റവും കൃത്യവും വിശദവുമായ പഠനം നടത്തിയ സംസ്ഥാനം കേരളമാണെന്നും, ഇത് കേന്ദ്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നുംമുഖ്യമന്ത്രി വി ഡി…

കോട്ടയം: ദേശീയ സെൻസസ് 2027ന്റെ ഭാഗമായുള്ള വീടുകളുടെ വിവരശേഖരണം തുടങ്ങി. ആദ്യ ഘട്ടത്തിൽ ഭവനങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പാണ് ആരംഭിച്ചത്. എന്യൂമറേറ്റർമാർ തങ്ങൾക്കനുവദിച്ച ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കു(എച്ച്.എൽ.ബി)കളുടെ ലേ ഔട്ട് മാപ്പ് വരും ദിവസങ്ങളിൽ തയ്യാറാക്കും.…

കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 41 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.52 ലക്ഷം രൂപ ചെലവഴിച്ചാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ്…

ജില്ലയിലെ 5-15 വയസിനിടയിലും 15-17 വയസിനിടയിലുള്ള കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്ഡേഷന്‍ ഉറപ്പാക്കണമെന്ന്  ആധാര്‍- യു.ഡി.ഐ.ഡി നിര്‍ദ്ദേശിച്ചതായി ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ അക്ഷയ ആധാര്‍ എന്റോള്‍മെന്റ്…