വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ‘കേരള പുരസ്കാരങ്ങൾ’ എന്ന പേരിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്കാരങ്ങൾക്കായി നാമനിർദേശങ്ങൾ ക്ഷണിച്ചു. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കേരള പുരസ്കാരങ്ങൾ നൽകുന്നത്.…
സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ ലെക്ചറർ (ഗ്രാഫിക്സ്) തസ്തികയിൽ ഇ.റ്റി.ബി (ഈഴവ, തിയ്യ, ബില്ലവ) വിഭാഗത്തിന് സംരണം ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ഇ.ടി.ബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ/ ഓപ്പൺ…
കേരള ഹൈക്കോടതി ഏപ്രിൽ 15 മുതൽ മെയ് 18 വരെ വേനലവധിയ്ക്ക് പിരിയുന്നതിനാൽ അടിയന്തിര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാൻ അവധിക്കാല സിറ്റിങ് നിശ്ചയിച്ചു. ആദ്യ പകുതിയിൽ ഏപ്രിൽ 16, 22, 25, 29 തീയതികളിലും…
* സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ജല…
ദു:ഖവെള്ളി പ്രമാണിച്ച് തിരുവനന്തപുരത്തുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും ചാലക്കുടി റീജിയണൽ സയൻസ് സെന്ററും ഏപ്രിൽ 18ന് അവധിയാണ്.
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ 2025-26 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകൾക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. സ്പോർട്സ്…
2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പുതുക്കിയ പരീക്ഷാ തീയതി, സമയം എന്നിവ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300, 2332120, 2338487.
ഏപ്രിൽ 23 മുതൽ 29 വരെ നടക്കുന്ന എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് (കീം 2025) അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് പരീക്ഷ പ്രാക്ടീസ് ചെയ്യുന്നതിനായി www.cee.kerala.gov.in വെബ്സൈറ്റിൽ പ്രാക്ടീസ് ടെസ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.…
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഏപ്രിൽ 16 രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് ഏപ്രിൽ 15ന് രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്കും ക്ലീനിങ് ജോലികൾക്കും ഒഴിവ്. പ്രസ്തുത തസ്തികകളിലേക്ക് താൽകാലിക ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രിൽ 22…