നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ നിയമ സാക്ഷരതാ ക്ലബ്ബുകൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കടപ്പുർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ നിയമസാക്ഷരത ക്ലബ്ബിന്റെ ഉദ്ഘാടനം മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ മുരളി ഗോപാല പാണ്ഡെലെ നിർവഹിച്ചു. ക്ലബ്ബിന്റെ കമ്പ്യൂട്ടർ സെല്ലിന്റെ ഉദ്ഘാടനം പാലാ സബ്‌കോടതി ജഡ്ജി ദിനേശ് എം. പിള്ളയും നിർവഹിച്ചു. സ്‌കൂൾ പിടിഎ പ്രസിഡന്റ് അഡ്വ. എ. കെ. ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ മാത്യു, ബ്ലോക്ക് അംഗങ്ങൾ ആയ ബിജു പാതിരിമല, കെ പി ജയദേവ്, പഞ്ചായത്ത് അംഗങ്ങൾ ആയ ദിവാകരൻ കാപ്പിലോരം, അനിത ജയമോഹൻ, ജോമോൻ സാബു എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഷാജി മാത്യു വി സ്വാഗതവും കൺവീനർ ടി സത്യൻ നന്ദിയും പറഞ്ഞു.