ലോക ജലദിനത്തോടനുബന്ധിച്ച് മലമ്പുഴ ജലസേചന ഡിവിഷന്‍ ‘നാച്വര്‍ ഫോര്‍ വാട്ടര്‍’ സെമിനാര്‍ നടത്തി. മലമ്പുഴ പിക്‌നിക് ഹാളില്‍ നടന്ന പരിപാടിയില്‍ ഐ.ആര്‍.ടി.സി ഗസ്റ്റ് ഫാക്കല്‍റ്റി ഡോ.കെ. വാസുദേവന്‍പിളള ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഇന്ദിരാ രാമചന്ദ്രന്‍ അധ്യക്ഷനായ പരിപാടിയില്‍ ഇ.പി. ബാലകൃഷ്ണന്‍, കെ.ബിജു, എം.പി.സുനീതി, എസ്.എസ്. പത്മകുമാര്‍, ആര്‍.ധന്യ എന്നിവര്‍ പങ്കെടുത്തു.
