തിരുവനന്തപുരം: കാട്ടാക്കട താലൂക്കിലെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി നവംബര്‍ 9ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഓണ്‍ലൈന്‍ പൊതുജന പരാതിപരിഹാര അദാലത്ത് നടത്തുന്നു.  പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 20 മുതല്‍ 30 വരെ മലയിന്‍കീഴ്, മാറനല്ലൂര്‍, വിളപ്പില്‍ശാല, ചെമ്പൂര്, ഒറ്റശേഖരമംഗലം, കള്ളിക്കാട്, പൂഴനാട്, കുടപ്പനമൂട്  എസ്. ബി ടി യ്ക്ക് എതിര്‍വശം, കാട്ടാക്കട  കഞ്ചിയൂര്‍ക്കോണം, പൂവച്ചല്‍, വീരണക്കാവ് എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലെത്തി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. പരാതികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ജില്ലാ കളക്ടര്‍ നേരിട്ടു പരിശോധിച്ച് പരിഹാരം നിര്‍ദേശിക്കും.