തിരുവനന്തപുരത്ത് ഇന്ന് (19 ഒക്ടോബർ 2020) 516 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,670 പേർ രോഗമുക്തരായി.ജില്ലയിൽ മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരദേവി (66), പുന്നയ്ക്കാമുഗൾ സ്വദേശിനി സ്നേഹലത ദേവി (53) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 357 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 12 പേർ ആരോഗ്യ പ്രവർത്തകരാണ്.രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,217 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 30,022 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. 26,226 പേർ വീടുകളിലും 225 പേർ വിവിധ സ്ഥാപനങ്ങളിലുമായാണു കഴിയുന്നത്. ഇവരിൽ 4,945 പേർ രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,953 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.