കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും നിർമ്മാണം പൂർത്തീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.മികച്ച വികസന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കോഴിക്കോട് ജില്ലാപഞ്ചായത്തിന് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. രോഗവ്യാപനം തടയുന്നതിലും ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിലും ജില്ലാപഞ്ചായത്തും മറ്റു തദ്ദേശസ്ഥാപനങ്ങളും നല്ലനിലയിൽ പ്രവർത്തിച്ചു. കോവിഡിനെതിരായ പ്രതിരോധത്തിൽ എല്ലാവരും മാസ്‌ക്, കൈകഴുകൽ, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിഫ്റ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുള്ളത്. 300 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം മറ്റുവകുപ്പുകൾക്കും ഉപയോഗിക്കാൻ സൗകര്യം ഒരുക്കും.ഉരാളുങ്കൽ ലേബർ കോണ്ട്രക്ട് കോപ്പറേറ്റിവ് സൊസൈറ്റിയാണ് കെട്ടിടം നിർമ്മിച്ചത്.