കൊച്ചി: വിമുക്തി ലഹരി വർജനമിഷൻ, ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ വെബിനാർ ‘കാവലാൾ ‘ എറണാകുളം ക്ലസ്റ്റർ തലത്തിൽ പൂർത്തിയായി.

എസ്.എൻ.എച്ച്.എസ്.എസ് തൃക്കണാർവട്ടം, ഒ.എൽ.എഫ്.എച്ച്.എസ്.എസ്. കുമ്പളങ്ങി എന്നീ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ സമാപന വെബിനാർ അസി.എക്സൈസ് കമ്മീഷണർ ആന്റ് വിമുക്തി ജില്ലാ മാനേജർ ജി.സജിത്കുമാർ ഉദ്ഘാടനം ചെയ്തു. വിമുക്തി ലഹരി വർജന മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ അധ്യക്ഷത വഹിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി.ശ്രീനിജിൻ മുഖ്യാതിഥിയായി. ക്ലസ്റ്റർ കോർഡിനേറ്റർ ടി.പി.അഭിലാഷ് , അധ്യാപികമാരായ സുപ്രിയ, മേജി എന്നിവർ പ്രസംഗിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർ പിഎ. വിജയൻ ക്ലാസ് നയിച്ചു.ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ ലഹരി വർജന- പ്രതിരോധ ശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം ആരംഭിച്ചത്.

നേരത്തെ എറണാകുളം ക്ലസ്റ്ററിലെ സെന്റ് സെബാസ്റ്റ്യൻസ് ഏച്ച്എസ്.എസ്. പള്ളുരുത്തി, സെന്റ് ആൽബർട്ട് എച്ച്.എസ്.എസ്.എസ്., ജി.ജി.എച്ച്.എസ്.എസ്. എറണാകുളം, സെന്റ് പീറ്റേഴസ് എച്ച്.എസ്.എസ്.കുമ്പളങ്ങി, ജി.എച്ച്.എസ്.എസ്. എളമക്കര, എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. ഉദയംപേരൂർ, എസ്.എച്ച്.എച്ച്.എസ്.എസ്.തേവര, കെ.പി.എം.എച്ച്.എസ്.എസ് പൂത്തോട്ട എന്നിവിടങ്ങളിലും വെബിനാറുകൾ പൂർത്തീകരിച്ചിരുന്നു. ജില്ലയിലെ വിവിധ ക്ലസ്റ്ററുകളിലെ മറ്റ് ഹയർ സെക്കണ്ടറി സ്കൂളുകളിലും വെബിനാറുകൾ അവസാന ഘട്ടത്തിലാണ്.