ചാത്തമംഗലം ഗവ. എൽപി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽഗഫൂർ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന…

പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം സെപ്റ്റംബർ 24ന് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കും.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട,  തൃശൂർ, പാലക്കാട്, ആലപ്പുഴ, കോട്ടയം, വയനാട്, എറണാകുളം, ഇടുക്കി ജി്ല്ലകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ആരോഗ്യം, സിവിൽ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച് സംയുക്ത പരിശോധന നടത്തും. ഭക്ഷണ സാധനങ്ങൾ, പാചകത്തിനുപയോഗിക്കുന്ന വെള്ളം, പാചകപ്പുര എന്നിവയെല്ലാം കമ്മിറ്റി പരിശോധിക്കും. സംസ്ഥാനത്തെ…

സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും. തിരുവനന്തപുരം കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്്കൂളിൽ രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രവേശനോത്സവത്തിനൊപ്പം എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം…

കുട്ടികളുടെ ഹാജരിൽ ക്രമാനുഗതമായി പുരോഗതി ഉണ്ടാകുന്നത് ആശാവഹം 2022-23 അദ്ധ്യയന വർഷത്തേക്കാവശ്യമായ ഒന്നു മുതൽ പത്തു വരെ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി വിതരണത്തിനായി തയ്യാറെടുത്തു വരികയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നിലവിലെ കോവിഡ് സാഹചര്യങ്ങളിലും…

നവകേരളം കർമ പദ്ധതിയിലെ 'വിദ്യാകിരണം' മിഷന്റെ ഭാഗമായി അത്യാധുനിക നിലവാരത്തിൽ നിർമിച്ച 53 സ്‌കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. കിഫ്ബിയിൽ നിന്നുള്ള അഞ്ചു കോടി രൂപ വീതം ചെലവാക്കി നിർമിച്ച…

കോവിഡ് മഹാമാരിക്കാലത്തെ ഒന്നരവര്‍ഷത്തെ അടച്ചിടലിന് ശേഷം വിദ്യാലയങ്ങള്‍ സജീവമായപ്പോള്‍ ഇന്നലെ (നവം 2) 1,31,514 കുട്ടികള്‍ ഹാജരായി. പ്രവേശനോത്സവ ദിനത്തിൽ 1,32,428 കുട്ടികളാണ് സ്‌കൂളിലെത്തിയത്. ജാഗ്രതയോടെ കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചാണ് വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാലയങ്ങളിലെത്തിയത്.…

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെയോ, സി.ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോർഡുകളുടെയോ, അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ഉത്തരവ് ബാധകം. സുരക്ഷാ…

തിരുവനന്തപുരം നെടുമങ്ങാട് സര്‍ക്കാര്‍ ടെക്ക്നിക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അധ്യയനവര്‍ഷത്തേക്കുളള പ്രവേശനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് 8606251157, 9400006460, 7907788350, 9388163842, 9446686362..