ചാത്തമംഗലം ഗവ. എൽപി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽഗഫൂർ അധ്യക്ഷത വഹിച്ചു.

എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 34 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. നേരത്തെ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 58 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന് മുകളിലായാണ് പുതിയ ക്ലാസ് റൂം കോംപ്ലക്സ് നിർമ്മിച്ചത്.

ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് മെമ്പർ പി ശിവദാസൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിഷ ചോലക്കമണ്ണിൽ, ഷീസ സുനിൽകുമാർ, എഇഒ കെ ജെ പോൾ, ചാത്തമംഗലം എയുപി സ്കൂൾ പ്രധാനാധ്യാപിക ഗീത പൂമംഗലത്ത്, പിടിഎ പ്രസിഡന്റ്‌ ശ്രീനിവാസൻ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പ്രധാനധ്യാപിക ടി കെ താരകകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം കെ അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.