സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിൽ ആറൻമുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യ, ചുമർ ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തു വിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ/ആർക്കിടെക്ചർ ബിരുദധാരികൾക്കായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അംഗീകൃതമായ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ കോഴ്സിലേക്കും വിശ്വകർമ്മ സമുദായത്തിലെ എസ്.എസ്.എൽ.സി പാസായ 30 വയസ്സിൽ താഴെയുളള ചെറുപ്പക്കാർക്കായി ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സിലേക്കും ചുമർചിത്ര രചനയിൽ തൽപരരായ വ്യക്തികൾക്കു വേണ്ടി ഹ്രസ്വ കാല ചുമർചിത്ര രചനാ കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. കൂടുതൽ വിവരങ്ങൾക്ക് www.vastuvidyagurukulam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0468 2319740