ജില്ലാ പഞ്ചായത്തിന്റെ 201718 വാർഷിക പദ്ധതിയിൽപ്പെടുത്തി ജില്ലയിലെ 19 ആർ.എം.എസ്.എ സ്‌കൂളുകൾക്ക് ലാപ്‌ടോപ്,ഡെസ്‌ക് ടോപ്,അനുബന്ധ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. 62 ലാപ്‌ടോപ്പ്, 100 ഡെസ്‌ക് ടോപ്,11 യു.പി.എസ് എന്നിവയാണ് വിതരണം ചെയ്തത്. 50 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി നീക്കിവെച്ചത്. സിവിൽ സ്റ്റേഷനിലെ എ.പി.ജെ ഭവനിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അദ്ധ്യക്ഷത വഹിച്ചു. എ.പ്രഭാകരൻ, എ.എൻ പ്രഭാകരൻ, പി.ഇസ്മായിൽ, അഡ്വ.ഒ.ആർ കേളു, അനില തോമസ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ എം.ബാബുരാജൻ എന്നിവർ പങ്കെടുത്തു.