ആലപ്പുഴ : കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 20 (-തെക്ക്- മേക്കറാക്കാട് റോഡ് മിൽമ ജംഗ്ഷൻ, വടക്ക്- തോട്ടുച്ചിറ പാലം, കിഴക്ക് -തേനത്ത് ഭാഗം, പടിഞ്ഞാറ്- ആർ. വി ജംഗ്ഷൻ), വാർഡ് 6 (തെക്ക്- അംഗൻവാടി ഭാഗം വടക്ക്‌ -കരിയിൽ ഭാഗം കിഴക്ക്- കണ്ടേകാട് പടിഞ്ഞാറ് -കൊറ്റിനാട് റോഡ്), വാർഡ് 9 (തെക്ക് -അകത്തട്ട് അംഗൻവാടി വടക്ക്- കൊയ്യുതൈയ് ഭാഗം, കിഴക്ക് -വെളിയിൽ ക്ഷേത്രം പടിഞ്ഞാറ് -ചിറ്റയിൽ റോഡ്), മുട്ടാർ ഗ്രാമപഞ്ചായത്ത് വാർഡ് 13- (മൺപാത്ര സൊസൈറ്റി കലുങ്ക് ഭാഗം, ഇളവങ്കരി തോമസ് വർക്കിയുടെ കടയുടെ ഭാഗം), മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 14 -(ഓമനപ്പുഴ പോഴിക്ക് പടിഞ്ഞാറ് ഓമനപ്പുഴ ഷഡാനന്ദൻ റോഡിന് വടക്ക് വശം), കായംകുളം നഗരസഭ വാർഡ് 43, നീലംപേരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 (കൈനടി കളരിക്കൽ പ്രദേശം മുതൽ കഴിക്കാട് മുട്ടിപ്പാലം വരെ, ഊരായ്മ കാവിന്റെ ഭാഗം മുതൽ വടക്കോട്ട് ആപ്പിശ്ശേരി വരെയുള്ള പ്രദേശം). തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന ആര്യാട് ഗ്രാമപഞ്ചായത്ത് വാർഡ് 4, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 2, മാരാരിക്കുളം നോർത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 7, മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 14 (ഓമനപ്പുഴ പോഴിക്ക് കിഴക്കുവശം മാത്രം,) ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 16, 4, 6, 7, 10, 15 (ചെവ്വേലിക്കകത്ത് പ്രദേശം), ആലപ്പുഴ നഗരസഭവാർഡ് 7, കായംകുളം നഗരസഭ വാർഡ് 37, 39 നീലംപേരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11, വാർഡ് 12( ചെറുകര പുതുവേലിൽ ഭാഗം മുതൽ മാളിയേക്കൽ ഭാഗം, ചെറുകര കൊടുവത്തറ മുതൽ കണ്ണംതറ വരെയുള്ള പ്രദേശം.) കാവാലം ഗ്രാമപഞ്ചായത്ത് വാർഡ് 3, അമ്പലപ്പുഴ സൗത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 4, പുലിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 10, എന്നിവ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.