കാവുകളും വനങ്ങളുമെല്ലാം പച്ചത്തുരുത്ത് പദ്ധതിയോട് ചേര്‍ത്ത് സംരക്ഷിച്ച് മാതൃകയാവുകയാണ് മടിക്കൈ പഞ്ചായത്ത്.ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ പച്ചത്തുരുത്തുകളാണ് പ്രതീക്ഷയുടെ തണലാകുന്നത്. മടിക്കൈ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വളരുന്നത് 79 ഓളം ചെറുവനങ്ങള്‍.നാട്ടിലെ ജനങ്ങളും നിലനില്പിന്റെ ജൈവ തുരുത്തുകള്‍ക്കായി ഒപ്പം ചേര്‍ന്നതോടെ പഞ്ചായത്തിലെ പച്ചത്തുരുത്ത് പദ്ധതിയ്ക്ക് ലഭിക്കുന്നത് മികച്ച പ്രികരണമാണ്. സംസ്ഥാനത്ത് ഏറ്റവും അധികം പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ച പഞ്ചായത്തുകളിലൊന്നാണ് മടിക്കൈ.
ഹരിതകേരളം മിഷന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തുടക്കം കുറിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളിലുമായി 24 പച്ചത്തുരുത്തുകളാണ് ഒരുക്കിയത്. പച്ചത്തുരുത്തുകള്‍ ഒരുക്കുന്നതിനായി പഞ്ചായത്ത്തലത്തിലും വാര്‍ഡുകളിലും പ്രത്യേക കമ്മറ്റികള്‍ ഉണ്ടാക്കി. കുടുംബശ്രീ, തൊഴിലുറപ്പ്, ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവയുടെ യോഗം ചേര്‍ന്ന് പച്ചത്തുരത്ത് സമിതിയെക്കുറിച്ച് ചര്‍ച്ച ചെയ്ത് എല്ലാ വാര്‍ഡിലും അനുയോജ്യമായ സ്ഥലം കണ്ടെത്തി.
കാവുകളുടേയും താനങ്ങളുടേയും നാടായ മടിക്കൈയില്‍ പഞ്ചായത്ത് പരിധിയിലുള്ള അമ്പലങ്ങളുടേയും താനങ്ങളുടേയും കാവുകളുടേയും സംരക്ഷണ സമിതികളുടെ സംയുക്ത യോഗം വിളിച്ച് അവയുടെ സംരക്ഷണം ജനകീയ പങ്കാളിത്തത്തോടെ ഏറ്റെടുത്ത് നടത്തി. 201617 സാമ്പത്തിക വര്‍ഷം 15000 വൃക്ഷത്തൈകള്‍ സോഷ്യല്‍ ഫോറസ്ട്രിയും കുടുംബശ്രീയുമായി ചേര്‍ന്ന് വിതരണം ചെയ്തു. ഈ കാവുകള്‍ പിന്നീട് പച്ചത്തുരുത്തിന്റെ ഭാഗമായി. പഞ്ചായത്ത് പരിധിയിലെ ആറ് സ്കൂളുകളിലും പച്ചത്തുരുത്തുണ്ടാക്കി.
മടിക്കൈ എഫ്.എച്ച്.സിയുടെ ഒരേക്കര്‍ സ്ഥലത്തിന്റെ ഒരു ഭാഗത്ത് പച്ചത്തുരുത്തുണ്ടാക്കി ജീവനക്കാരെ പദ്ധതിയുടെ ഭാഗമാക്കി. നീലേശ്വരം തേജസ്വിനി ഹോസ്പിറ്റല്‍ വിട്ടു നല്കിയ എരിക്കുളത്തുള്ള അഞ്ച് ഏക്കര്‍ സ്ഥലത്തും മറ്റുമായി പഞ്ചായത്തിനകത്ത് അഞ്ചേക്കര്‍ വീതമുള്ള രണ്ട് പച്ചത്തുരുത്തുകളുണ്ടാക്കി. സ്വന്തം ഭൂമിയില്‍ പച്ചത്തുരുത്തുണ്ടാക്കി പഞ്ചായത്തിന് കൈമാറിയ നാട്ടുകാരുമുണ്ട്. പിന്നേയും 28 കാവുകള്‍ കൂടി പച്ചത്തുരുത്തിന്റെ ഭാഗമായി. സെപ്തംബര്‍ മാസം വരെ 51 പച്ചത്തുരുത്തുകളായിരുന്നു പഞ്ചായത്തിനകത്ത് ഉണ്ടായിരുന്നത്. പിന്നീട് അത് വിപുലീകരിച്ച് സെപ്തംബര്‍ അവസാനത്തോടെ 79 പച്ചത്തുരുത്തുകള്‍ നാടിന്റെ സ്വന്തമായി. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ദേവാലയ കമ്മറ്റികളും കാവ് സംരക്ഷണ സമിതികളും സ്കൂള്‍ പി.ടി.എയും കുട്ടികളുമെല്ലാം ഓരോ പച്ചത്തുരുത്തിന്റേയും സംരക്ഷണം ഏറ്റെടുത്തു.
ഒക്ടോബര്‍ അവസാനത്തോടെ 21 പച്ചത്തുരുത്തുകള്‍ കൂടി നിര്‍മ്മിച്ച് 100 പച്ചത്തുരുത്തുകള്‍ അടുത്ത ഭരണ സമിതിക്ക് കൈമാറുകയെന്നതാണ് ലക്ഷ്യമെന്ന് മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന് പറഞ്ഞു.