കാസര്‍കോട്: ജില്ലയില്‍ കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ എട്ടാം തരം മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ ഐ ഇ സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു. ‘കോവിഡ് കാലത്ത് എന്ത് കൊണ്ട് വീട്ടിലിരിക്കണം’ എന്നതാണ് വിഷയം.
കഥയുടെ പി ഡി എഫ് ഫോര്‍മാറ്റ് massmediaksd2019@gmail.com എന്ന ഇ മെയിലിലേക്കോ അസ്സല്‍ കോപ്പി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ,ബെല്ല (പി ഒ ) ,ചെമ്മട്ടം വയല്‍ ,കാഞ്ഞങ്ങാട് ,പിന്‍ 671531എന്ന വിലാസത്തിലോ നവംബര്‍ അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946105789, 9947334637