തൃശ്ശൂര്‍ : പന്ത്രണ്ടാം വാർഡ് തിരുമുക്കുളം ദുർഗ്ഗാക്ഷേത്രം റോഡിന്റെ നിർമ്മാണോദ്ഘാടനം അഡ്വ വി ആർ സുനിൽകുമാർ എം എൽ എ നിർവഹിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും പതിനേഴര ലക്ഷം രൂപ ചിലവിൽ 680 മീറ്റർ റോഡാണ് പണി പൂർത്തീകരിക്കുക. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിൽവി സേവ്യർ, വാർഡ് അംഗങ്ങളായ ബിജു തോട്ട പ്പിള്ളി, നന്ദിത വിനോദ് തുടങ്ങിയവർ പങ്കെടുത്തു