2019 – 20 അദ്ധ്യയന വര്‍ഷം ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കുന്ന പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. ഡിഗ്രി, പി.ജി പരീക്ഷ ആദ്യതവണയെഴുതി വിജയിച്ചവര്‍ക്കാണ് അവസരം ഡിഗ്രി / പി.ജി പരീക്ഷകളില്‍ ഫസ്റ്റ് ക്ലാസ്സും അതിന് മുകളിലും മാര്‍ക്ക് ലഭിച്ച ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ മാര്‍ക്ക് ലിസ്റ്റ്, ജാതിസര്‍ട്ടിഫിക്കറ്റ്, ദേശാത്ക്കൃത ബാങ്ക് പാസ്ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിവരം സഹിതം അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിലോ അഗളി, പുത്തൂര്‍, ഷോളയൂര്‍ ട്രൈബല്‍ എക്‌സ്‌റ്റെന്‍ഷന്‍ ഓഫീസുകൡലോ ഒക്ടോബര്‍ 30 നകം സമര്‍പ്പിക്കണം. ഫോണ്‍ – 04924 254382