ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് സയന്‍സ് ഗ്രൂ്പ്പുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍,സി, ടി.എച്ച്.എസ്.എല്‍.സി, സി.ബി.എസ്.ഇ, തത്തുല്യ പരീക്ഷ വിജയികള്‍ക്ക് പ്രവേശനം നേടാം. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ടിസിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി സ്‌കുളില്‍ നേരിട്ടെത്തി പ്രവേശനം നേടാം. എസ്.സി/എസ്.ടി/ഒഇസി വിഭാഗക്കാര്‍ക്ക് പഠനം സൗജന്യമാണ്. അര്‍ഹമായ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കും. ഫോണ്‍:-04933 225086, 8547021210