തൃശൂർ ജില്ലയിലെ 896 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 20) കോവിഡ്-19 സ്ഥിരീകരിച്ചു. 760 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8560. തൃശൂർ സ്വദേശികളായ 132 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29442. അസുഖബാധിതരായ 20591 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്.

894 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. 7 കേസുകളുടെ ഉറവിടം വ്യക്തമല്ല. നാല് സമ്പർക്ക ക്ലസ്റ്ററുകൾ വഴി രോഗബാധയുണ്ടായി. ക്ലസ്റ്ററുകൾ: റൈസ് ബസാർ തൃശൂർ ക്ലസ്റ്റർ 8, നെസ്റ്റ് ഡീ അഡിക്ഷൻ സെൻറർ രാമവർമ്മപുരം ക്ലസ്റ്റർ 2, ജയ്ഹിന്ദ് മാർക്കറ്റ് ക്ലസ്റ്റർ 1, ചേറ്റുവ ഹാർബർ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 873. രണ്ട് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.