271 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ചൊവ്വാഴ്ച 403 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 242 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 152 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 9 പേർ എന്നിവർ ഉൾപ്പെടും. 271 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

അകത്തേത്തറ സ്വദേശികൾ-3 പേർ

അലനല്ലൂർ സ്വദേശികൾ-5 പേർ

ആലത്തൂർ സ്വദേശികൾ-5 പേർ

അയിലൂർ സ്വദേശികൾ-4 പേർ

മണ്ണാർക്കാട് സ്വദേശികൾ-5 പേർ

ചാലിശ്ശേരി സ്വദേശികൾ-10 പേർ

ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികൾ-11 പേർ

കടമ്പഴിപ്പുറം സ്വദേശികൾ-10 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ-2 പേർ

കണ്ണാടി സ്വദേശികൾ-2 പേർ

കണ്ണമ്പ്ര സ്വദേശികൾ-2 പേർ

കപ്പൂർ സ്വദേശികൾ-2 പേർ

കാരാകുറുശ്ശി സ്വദേശികൾ-2 പേർ

കരിമ്പ സ്വദേശികൾ-2 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-3 പേർ

കൊടുവായൂർ സ്വദേശികൾ-8 പേർ

കൊല്ലങ്കോട് സ്വദേശികൾ-2 പേർ

കോങ്ങാട് സ്വദേശികൾ-16 പേർ

കൊപ്പം സ്വദേശികൾ-10 പേർ

കോട്ടോപ്പാടം സ്വദേശികൾ-2 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ-3 പേർ

കുലുക്കല്ലൂർ സ്വദേശികൾ-16 പേർ

മേലാർകോട് സ്വദേശികൾ-2 പേർ

മുതലമട സ്വദേശികൾ-4 പേർ

മുതുതല സ്വദേശികൾ-16 പേർ

നാഗലശ്ശേരി സ്വദേശികൾ-11 പേർ

നെല്ലായ സ്വദേശികൾ-4 പേർ

നെന്മാറ സ്വദേശികൾ-7 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-10 പേർ

ഒറ്റപ്പാലം സ്വദേശികൾ-14 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-24 പേർ

പല്ലശ്ശന സ്വദേശികൾ-3 പേർ

പരുതൂർ സ്വദേശികൾ-13 പേർ

പട്ടാമ്പി സ്വദേശികൾ-21 പേർ

പട്ടഞ്ചേരി സ്വദേശികൾ-5 പേർ

പട്ടിത്തറ സ്വദേശികൾ-3 പേർ

പിരായിരി സ്വദേശികൾ-2 പേർ

പൊൽപ്പുള്ളി സ്വദേശികൾ-3 പേർ

പുതുനഗരം സ്വദേശികൾ-29 പേർ

പുതുശ്ശേരി സ്വദേശികൾ-2 പേർ

ഷോർണൂർ സ്വദേശികൾ-4 പേർ

തരൂർ സ്വദേശികൾ-2 പേർ

തെങ്കര സ്വദേശികൾ-3 പേർ

തേങ്കുറിശ്ശി സ്വദേശികൾ-2 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-9 പേർ

തിരുവേഗപ്പുറ സ്വദേശികൾ-5 പേർ

തൃത്താല സ്വദേശികൾ-10 പേർ

വടക്കഞ്ചേരി സ്വദേശികൾ-13 പേർ

വല്ലപ്പുഴ സ്വദേശികൾ-21 പേർ

വണ്ടാഴി സ്വദേശികൾ-3 പേർ

വാണിയംകുളം സ്വദേശികൾ-9 പേർ

വിളയൂർ സ്വദേശികൾ-4 പേർ

ആനക്കര, അനങ്ങനടി, ചളവറ, ചെർപ്പുളശ്ശേരി, എലവഞ്ചേരി, എരിമയൂർ, കരിമ്പുഴ, കിഴക്കഞ്ചേരി, കൊടുമ്പ്, കുത്തന്നൂർ, മലമ്പുഴ, മരുതറോഡ്, മാത്തൂർ, മുണ്ടൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, ശ്രീകൃഷ്ണപുരം, തൃക്കടീരി സ്വദേശികൾ ഒരാൾ വീതം.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7246 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, ആലപ്പുഴ ജില്ലകളിലും, രണ്ടുപേർ തിരുവനന്തപുരം, 4 പേർ തൃശ്ശൂർ, 17 പേർ കോഴിക്കോട്, 37 പേർ എറണാകുളം, 50 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.