കാസർഗോഡ്: അഡീഷണൽ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കിയ ജില്ലയിലെ ആദ്യ പഞ്ചായത്തായി വെസ്റ്റ് എളേരി. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതിയിലെ അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായത്തിന്റെ വിതരണ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്‍ നിര്‍വ്വഹിച്ചു. 176 ഗുണഭോക്താക്കളാണ് അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ലൈഫ് ഭവനപദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലെ ഗുണഭോക്താക്കളും ഉള്‍പ്പടെ 590 കുടുംബങ്ങളാണ് പഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 385 കുടുംബങ്ങള്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചൂ. പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍ അധ്യക്ഷയായി. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. വി.അനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.