അയ്യന്‍കാളി മെമ്മേറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കീം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2019-2020 അദ്ധ്യയന വര്‍ഷത്തില്‍ 4, 7 ക്ലാസുകളില്‍ പഠിച്ചിരുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് സി ഗ്രേഡ് നേടിയവരും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവരും ആയിരിക്കണം. രക്ഷാകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്. വാര്‍ഷിക പരീക്ഷ നടക്കാത്തതിനാല്‍ വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, വരുമാന സര്‍ട്ടിഫിക്കറ്റ്, 4, 7 ക്ലാസുകളിലെ യോഗ്യത നേടുന്നതിനാവശ്യമായ ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഒക്ടോബര്‍ 31ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം.