മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള കാർഷിക മാസികയും കൃഷിവകുപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണവുമായ കേരള കർഷകൻ കാർഷിക മാസികയുടെ പുതിയ സംരംഭമായ ഇംഗ്ലീഷ് ഇ മാസിക പതിപ്പ് ഓൺലൈനിലൂടെ സൗജന്യമായി കൃഷിക്കാർക്ക് ലഭ്യമാകും. നൂതന കാർഷിക ഗവേഷണ ഫലങ്ങൾ, പുത്തൻ സാങ്കേതിക വിദ്യകൾ, മറ്റ് കൃഷി അറിവുകൾ എന്നിവ കർഷകർക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. 100 ദിവസങ്ങൾ 100 പദ്ധതികളുടെ ഭാഗമായാണ് കേരളകർഷകൻ ഇംഗ്ലീഷ് ഇ മാസിക പതിപ്പ് പുറത്തിറക്കിയത്.
www.fibkerala.gov.in എന്ന വെബ്സൈറ്റിൽ മാസിക ലഭ്യമാണ്.