ലോകജലദിനം പ്രകൃതി ജലത്തിനായ് എന്ന സന്ദേശം ഉയര്‍ത്തി തലയോലപ്പറമ്പ് ബസ്സ് സ്റ്റാന്റില്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചിത്രബാനര്‍ ഒരുക്കി. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനന്‍ ചിത്രബാനര്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകര്‍ കവികള്‍ എഴുത്തുകാര്‍ എന്നിവര്‍ ചിത്രബാനറില്‍ ജലദിനസന്ദേശങ്ങള്‍ ഒപ്പിട്ട് ചിത്രം വരച്ച് രേഖപ്പെടുത്തി. സംസ്‌കാര, സാംസ്‌കാരിക വേദിക്കുവേണ്ടി സിദ്ധിഖ്.കെ.കെ, മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, നാടക പ്രവര്‍ത്തകന്‍ പ്രദീപ് മാളവിക, ശശികുമാര്‍.കെ.എം, ഡോ.കെ.ആര്‍ രാജന്‍, കവികള്‍ സുനില്‍ മംഗലത്തില്‍, വി.കെ രമേശന്‍, ഷിബു.സി.എം, ചിത്രകാരന്‍ എം.കെ ഷിബു, എന്നിവരും നേഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ജെ.പി.എച്ച്.എന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഗവ.യൂ.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരും പരിപാടിയില്‍ പങ്കാളികളായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ,് ഡോ.രേണു.ആര്‍ എന്നിവര്‍ സംസാരിച്ചു.