നവീകരിച്ച താന്നി ബീച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് നാടിനു സമര്‍പ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്ഥലം എം എല്‍ എ എം.നൗഷാദ് പ്രാദേശികമായി പ്രവേശനോദ്ഘാടനം നിര്‍വഹിച്ചു.
ജില്ലയിലെ ടൂറിസം  വികസനപദ്ധതികള്‍ നാടിന്റെ മുഖച്ഛായ മാറ്റുന്ന താണെന്നും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് കാരണമാകുമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ടൂറിസം ഡെസ്റ്റിനേഷനില്‍ സ്ഥാനം പിടിക്കുക വഴി ബീച്ച് രാജ്യാന്തര നിലവാരത്തില്‍ എത്തിയെന്ന് എം എല്‍ എ എം.നൗഷാദ് പറഞ്ഞു. രണ്ടാംഘട്ട പദ്ധതിയിലുള്‍പ്പെടുത്തി ബീച്ച് കൂടുതല്‍ മനോഹരമാക്കുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.