ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ചമ്പക്കുളം ബ്ലോക്കിലെ നെടുമുടി പഞ്ചായത്തിൽ ചെമ്പുമ്പുറത്ത് ക്ഷീരോത്പ്പാദന സഹകരണ സംഘത്തിന്റെ സ്ഥലത്ത് സ്ഥാപിക്കുന്ന മൾട്ടിപർപ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റിൽ ഷെഡ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം വനം-മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പു മന്ത്രി അഡ്വ കെ.രാജു നിർവഹിക്കും.
കുട്ടനാട് പ്രദേശത്ത് കാലവർഷക്കെടുതി മൂലം ക്ഷീര കർഷകർ അനുഭവിച്ച പ്രതിസന്ധികൾ തരണം ചെയ്യുന്നതിനും പ്രളയ സാധ്യത ഉണ്ടായാൽ കന്നുകാലികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് നടപടി. 100 ഉരുക്കളെ സംരക്ഷിക്കാൻ കാറ്റിൽഷെഡ് വഴി കഴിയും. 5496 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നുനിലകളിലായാണ് കെട്ടിടം നിർമിക്കുന്നത്. 1 കോടി 80 ലക്ഷം രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്.