ആലപ്പുഴ: മഹാകവി കുഞ്ചൻ നമ്പ്യാരുടെ സ്മൃതി മണ്ഡപത്തിനുമുന്നിൽ വർഷംതോറും നടത്തി വരുന്ന എഴുത്തിനിരുത്ത് ചടങ്ങിന് കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണങ്ങൾ വരുത്തി. സ്മാരകമണ്ഡപത്തിന് മുന്നിൽ എഴുത്തിനിരുത്തിന് ആവശ്യമായ സൗകര്യങ്ങൾ സ്മാരക സമിതി ഒരുക്കും. രക്ഷിതാക്കൾക്ക് തന്നെ കുട്ടിയെ എഴുത്തിനിരുത്താം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കേണ്ടതുകൊണ്ടും കുട്ടികളുടെയും മുതിർന്നവരുടെയും കാര്യത്തിൽ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടതുകൊണ്ടുമാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. കൂടാതെ തുള്ളൽ പരിശീലനം ആഗ്രഹിക്കുന്ന കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യണമെന്ന് കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക് : 9846270186, 9961114186 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്