കോട്ടയം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡല്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 553/2015) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 30ന് രാവിലെ 9.30 മുതല്‍ നടത്തും.
തിരിച്ചറിയല്‍ രേഖയുടെയും മറ്റു രേഖകളുടെയും അസ്സല്‍, പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ് , കെ ഫോം എന്നിവ സഹിതം കോട്ടയം ജില്ലാ പി. എസ്.സി. ഓഫീസില്‍ രാവിലെ എട്ടിന് ഹാജരാകണം. 27 നകം പ്രൊഫൈല്‍ വഴിയും എസ്.എം.എസ് മുഖേനയും അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.