ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ നൊട്ടംപ്പാറ കനാല്‍ റോഡ് നിര്‍മാണ പ്രവൃത്തിക്കും അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ധോണി മുതല്‍ ചെറാട് വരെ ഫ്ളിക്കറിങ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്കും 10 ലക്ഷം വീതം മൊത്തം 20 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
പുതുപ്പരിയാരത്തെ നൊട്ടംപ്പാറ പ്രദേശവാസികളുടെ ചിരക്കാല അഭിലാഷമാണ് കനാല്‍ റോഡ്. പ്രദേശത്തെ വെള്ളക്കെട്ടിനും യാത്രാ ബുദ്ധിമുട്ടുകള്‍ക്കും കനാല്‍ റോഡ് യാഥാര്‍ഥ്യമാവുന്നതോടെ പരിഹാരമാവും.