കൊല്ലം: ജില്ലയില്‍ ഇന്ന് 671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 540 പേര്‍ രോഗമുക്തരായി. കൊല്ലം കോര്‍പ്പറേഷനില്‍ മതിലില്‍, നീരാവില്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കരുനാഗപ്പള്ളി, പുനലൂര്‍ പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് ഭാഗങ്ങളില്‍ പെരിനാട്, പനയം, കുലശേഖരപുരം, ഇളമ്പള്ളൂര്‍, തൊടിയൂര്‍, തെക്കുംഭാഗം, അഞ്ചല്‍, പന്മന , വിളക്കുടി, ഇളമാട്, ചിറക്കര, പൂതക്കുളം, ചിതറ, ഓച്ചിറ, ശൂരനാട് സൗത്ത്, പവിത്രേശ്വരം എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
സമ്പര്‍ക്കം വഴി 668 പേര്‍ക്കും ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയ ഒരാള്‍ക്കും ഉറവിടം വ്യക്തമല്ലാതെ ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 189 പേര്‍ക്കാണ് രോഗബാധ. കടപ്പാക്കട സ്വദേശിനി കാര്‍ത്ത്യായിനി(87), കൊല്ലം വാഴത്തോട്ടം സ്വദേശി തങ്ങള്‍കുഞ്ഞ്(70) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.