പാലക്കാട് : കോവിഡ് ബാധിതരായി ജില്ലയില്‍ നിലവില്‍ 7709 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഒക്ടോബർ 23) ജില്ലയില്‍ 531 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 143 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 77721 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 75655 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 683 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 537 സാമ്പിളുകൾ അയച്ചു. 23137 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 15159 പേർ രോഗമുക്തി നേടി. ഇനി 975 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
160666 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1888 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 16495 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ജില്ലയിൽ സജീവമാണ്.കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847