ആലപ്പുഴ: ജില്ലയിൽ 2020 ജനുവരി മാസം മുതൽ നാളിതുവരെയായി 9,960 പുതിയ റേഷൻ കാർഡുകൾ വിതരണം നടത്തി. 3,371 റേഷൻ കാർഡുകൾ (ബി.പി.എൽ) മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകിയിട്ടുണ്ട്. ജില്ലയിൽ അനർഹമായി റേഷൻ കാർഡുകൾ കൈവശം വച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റിയ മുൻഗണന കാര്‍ഡുകളില്‍ ഇതുവരെ 8,77,359 രൂപ പിഴ ഈടാക്കി. കേന്ദ്ര-സംസ്ഥാന, അർദ്ധ സർക്കാർ ജീവനക്കാർ, മാസവരുമാനം 25,000രൂപയിൽ മുകളിലുളളവർ, ഒരേക്കറിനു മുകളിൽ ഭുമിയുളളവർ, നാലുചക്രവാഹനമുളളവർ, ആദായനികുതി ഒടുക്കുന്നവർ എന്നിവർ കാര്‍ഡുകളില്‍ മുൻഗണന വിഭാഗം കാർഡുകളിൽ ഉൾപ്പെടുന്നതിന് അർഹതയില്ലാത്തവരാണ്. ഇത് സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി അനർഹരെ ഒഴിവാക്കി വരികയാണ്. റേഷൻ കാർഡിൽ ആധാർ ലിങ്ക് ചെയ്തിട്ടില്ലാത്തവർ ഈ മാസം 30 ന് മുമ്പായി ലിങ്ക് ചെയ്യണം.