മലബാര്‍ ദേവസ്വംബോര്‍ഡിന് കീഴിലുളള കാസര്‍കോട്  താലൂക്കിലെ കുറ്റിക്കോല്‍ ഗ്രാമത്തിലെ  കുറ്റിക്കോല്‍ ശ്രീ.വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍  നിലവിലുളള  പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്രപരിസരവാസികളായ ഹിന്ദുമതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട്  ഡിവിഷന്‍ നീലേശ്വരത്തുളള  അസി. കമ്മീഷണറുടെ ഓഫീസില്‍  എപ്രില്‍ 20 ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണം. നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷാഫോറം  മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റിലും നീലേശ്വരത്തുളള അസി.കമ്മീഷണറുടെ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും.