ജില്ലാ പഞ്ചായത്തിന്റെ നടപ്പു സാമ്പത്തിക വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെണ്‍കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി നിര്‍വഹിച്ചു. ജില്ലയിലെ 36 സ്‌കൂളുകള്‍ക്കാണ് കിറ്റ് വിതരണം നടത്തിയത്. സ്‌കിപ്പിംഗ് റോപ്, ഷട്ടില്‍ ബാറ്റ്, ഷട്ടില്‍ കോക്, റിംഗ്, ചെസ്‌ബോര്‍ഡ്, യോഗാമാറ്റ്, സ്‌പൈക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, എയര്‍ പമ്പ് എന്നിങ്ങനെ 11 ഇനത്തില്‍പ്പെട്ട സ്‌പോര്‍ട് ഉപകരണങ്ങളാണ് കിറ്റിലുള്ളത്. പത്ത് ലക്ഷം രൂപയാണ് കിറ്റുകളുടെ ചിലവ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ അനില തോമസ്, കെ.ബി.നസീമ, ഒ.ആര്‍.രഘു, പി.ഇസ്മയില്‍, എ.പ്രഭാകരന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം. ബാബുരാജന്‍, പ്രധാനാധ്യാപകര്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.