പട്ടികവര്‍ഗ വികസന വകുപ്പിന്റെ കുട്ടമല ഐ.റ്റി.ഐയില്‍ 2017-19 ബാച്ചിലെ ഇലക്ട്രീഷ്യന്‍/കാര്‍പെന്റര്‍ പരിശീലകര്‍ക്ക് എംപ്ലോയബിലിറ്റി സ്‌കില്‍ (സോഷ്യല്‍സ്റ്റഡീസ്) എന്ന വിഷയം പഠിപ്പിക്കുന്നതിന് ബി.ബി.എ/എം.ബി.എ യോഗ്യതയുള്ള ജില്ലയിലെ പട്ടികവര്‍ഗ ഉദേ്യാഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മണിക്കൂറിന് 240 രൂപ നിരക്കില്‍ വേതനം ലഭിക്കും.
താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ മൂന്നിന് രാവിലെ 10.30 ന് നെടുമങ്ങാട് സത്രം ജംഗ്ഷനിലുള്ള ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0472 2812557.
