ശൈശവ വിവാഹ നിരോധന നിയമം, പോക്‌സോ നിയമം എന്നിവയെ സംബന്ധിച്ച ബോധവല്‍കരണം സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘അസ്തമയം’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ജില്ലാതല പ്രകാശനവും പ്രദര്‍ശനോദ്ഘാടനവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. ജില്ലയിലെ ആദിവാസി മേഖലയില്‍ കണ്ടുവരുന്ന ശൈശവവിവാഹം കുട്ടികളെ ഏതെല്ലാം തരത്തില്‍ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. 23 മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ വാണിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പ്രജിത്ത് കെ.കെ, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷറഫ് കാവില്‍, വനിത സെല്‍ സി.ഐ ഉഷ കുമാരി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ നിഷ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഡാര്‍ളി പോള്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വിക്ടര്‍ ജോണ്‍സന്‍, അസ്തമയം ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്‍ സൂര്യ സജി തുടങ്ങിയവര്‍ സംസാരിച്ചു.
ചിത്രം ‘അസ്തമയം’ ഹ്രസ്വ ചിത്രത്തിന്റെ ജില്ലാതല പ്രകാശനവും, പ്രദര്‍ശനോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിക്കുന്നു