459 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ശനിയാഴ്ച 457 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 179 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 272 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 3 പേർ, 3 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും.  459 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -54 പേർ

തരൂർ സ്വദേശികൾ-28 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ – 17 പേർ

കരിമ്പ സ്വദേശികൾ -16 പേർ

പുതുനഗരം സ്വദേശികൾ -15പേർ

തച്ചമ്പാറ സ്വദേശികൾ – 14 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-13 പേർ

ഓങ്ങല്ലൂർ, വണ്ടാഴി സ്വദേശികൾ – 12 പേർ വീതം

കോട്ടായി സ്വദേശികൾ -11 പേർ

ആലത്തൂർ സ്വദേശികൾ -10 പേർ

മണ്ണാർക്കാട്, കുഴൽമന്ദം, മണ്ണൂർ, വിളയൂർ സ്വദേശികൾ -9 പേർ വീതം

കുലുക്കല്ലൂർ, കുമരംപുത്തൂർ, പട്ടിത്തറ, തിരുവേഗപ്പുറ സ്വദേശികൾ -8 പേർ വീതം

കൊപ്പം, തെങ്കര, തൃത്താല സ്വദേശികൾ -7 പേർ വീതം

ചിറ്റൂർ തത്തമംഗലം നഗരസഭ,  എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി സ്വദേശികൾ -6 പേർ വീതം

ചളവറ, കാവശ്ശേരി, കോട്ടോപ്പാടം, പല്ലശ്ശന, പെരുവമ്പ്, വടവന്നൂർ, മലമ്പുഴ, ചെറുപ്പുളശ്ശേരി, പുതുശ്ശേരി, ഷോർണൂർ സ്വദേശികൾ-5 പേർ വീതം

ചാലിശ്ശേരി, മാത്തൂർ, മുതുതല, നാഗലശ്ശേരി, പെരുമാട്ടി, പുതുപ്പരിയാരം സ്വദേശികൾ-4 പേർ വീതം

എലപ്പുള്ളി, കടമ്പഴിപ്പുറം, കൊടുവായൂർ, മരുതറോഡ്, മേലാർകോട്, മുണ്ടൂർ, മുതലമട, പരുതൂർ, പൊൽപ്പുള്ളി, വടകരപ്പതി സ്വദേശികൾ-3 പേർ വീതം

അഗളി, അലനല്ലൂർ, അമ്പലപ്പാറ, കുത്തന്നൂർ, തേങ്കുറിശ്ശി, വല്ലപ്പുഴ, വാണിയംകുളം, നെല്ലായ, പറളി, പട്ടഞ്ചേരി, പിരായിരി, തച്ചനാട്ടുകര സ്വദേശികൾ- 2 പേർ വീതം

ആനക്കര, അനങ്ങനടി, അയിലൂർ, കണ്ണമ്പ്ര, കൊടുമ്പ്, കൊല്ലംകോട്, കോങ്ങാട്, നെന്മാറ സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7768 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ  പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം വയനാട്, തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിലും, 3 പേർ കണ്ണൂർ, 13 പേർ തൃശ്ശൂർ, 22 പേർ കോഴിക്കോട്, 45 പേർ എറണാകുളം, 49 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.