ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റിഷൻ സെന്ററിൽ ഒക്ടോബർ 27ന് ലോക ഒക്യുപ്പേഷണൽ തെറാപ്പി ദിനാചരണം സംഘടിപ്പിക്കുന്നു. എക്സിക്യുറ്റീവ് ഡയറക്ടർ ഡോ. ബി മുഹമ്മദ് അഷീൽ ഉദ്ഘാടനം നിർവഹിക്കും. തൃശൂർ ഗവ. മാനസികാരോഗ്യ കേന്ദ്രം സീനിയർ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് ജോസഫ് സണ്ണി മുഖ്യാതിഥിയാകും.
‘റീ ഇമാജിൻ ഡുയിങ്-ടീച്ച് യുവർ ചൈൽഡ് ടു റൈറ്റ് ഫൺ വേ’ എന്ന വിഷയത്തിൽ എൻഐപിഎം ആർ അസി. പ്രൊഫ. ബിഒടി അന്ന ഡാനിയൽ ക്ലാസെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന പരിപാടി സൂം പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി തത്സമയം സംപ്രേഷണം ചെയ്യും. ഭിന്നശേഷി ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ, പ്രീ പ്രൈമറി, പ്രൈമറി അധ്യാപകർ, ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾ എന്നിവർക്ക് ക്ലാസിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു, മെഡിക്കൽ ഓഫീസർമാരായ ഡോ. സിന്ധു വിജയകുമാർ, ഡോ. മായ ബോസ് വിനോദ്, ഡോ. ബെബറ്റോ തീമോത്തി, സ്‌പെഷ്യൽ അക്കാദമിക് ഓഫീസർ ഡോ. കെ എസ് വിജയ ലക്ഷ്മി അമ്മ തുടങ്ങിയവർ പങ്കെടുക്കും.