419 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഞായറാഴ്ച 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 195 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 173 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 3 പേർ, 3 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 419 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -72 പേർ
ഒറ്റപ്പാലം സ്വദേശികൾ- 27 പേർ
എലപ്പുള്ളി സ്വദേശികൾ- 22 പേർ
പിരായിരി സ്വദേശികൾ- 16 പേർ
ആലത്തൂർ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ -10 പേർ വീതം
മാത്തൂർ, മുതുതല സ്വദേശികൾ -9 പേർ വീതം
ഓങ്ങല്ലൂർ, പുതുശ്ശേരി, തേങ്കുറിശ്ശി, വിളയൂർ സ്വദേശികൾ -8 പേർ വീതം
പട്ടാമ്പി, തൃത്താല സ്വദേശികൾ – 7 പേർ വീതം
അലനല്ലൂർ, ചാലിശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ -6 പേർ വീതം
കാവശ്ശേരി, നാഗലശ്ശേരി, നെന്മാറ, ഷോർണൂർ, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികൾ-5 പേർ വീതം
മണ്ണാർക്കാട്, കടമ്പഴിപ്പുറം, കോട്ടോപ്പാടം, പട്ടിത്തറ, തരൂർ, തച്ചനാട്ടുകര, തെങ്കര, വടവന്നൂർ സ്വദേശികൾ-4 പേർ വീതം
അകത്തേത്തറ, കരിമ്പുഴ, മണ്ണൂർ, നെല്ലായ, പരുതൂർ, പെരുവമ്പ്, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ-3 പേർ വീതം
ആനക്കര, അയിലൂർ, ചളവറ, ചെർപ്പുളശ്ശേരി, ചിറ്റൂർ തത്തമംഗലം നഗരസഭ, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കപ്പൂർ, കേരളശ്ശേരി, കിഴക്കഞ്ചേരി, കൊല്ലംകോട്, കുത്തനൂർ, കുഴൽമന്ദം, പൊൽപ്പുള്ളി, പുതുനഗരം സ്വദേശികൾ 2 പേർ വീതം
കണ്ണാടി, കരിമ്പ, കൊടുമ്പ്, കോങ്ങാട്, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, ലക്കിടി പേരൂർ, മലമ്പുഴ, മങ്കര, മുണ്ടൂർ, മുതലമട, പട്ടഞ്ചേരി, പുതുപ്പരിയാരം, പുതുക്കോട്, തച്ചമ്പാറ, വണ്ടാഴി സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7709 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 4 പേർ കണ്ണൂർ, 16 പേർ തൃശ്ശൂർ, 22 പേർ കോഴിക്കോട്, 50 പേർ എറണാകുളം, 55 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.