ഒളരി പി ആർ ഗോപാലൻ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു . കോർപ്പറേഷൻ മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു.
കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ കരാറുകാരനെ ഓൺലൈനിൽ ആദരിച്ചു. കോർപ്പറേഷൻ എൻജിനീയർ ഷൈബി ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു.
3.5 കോടി രൂപ ചെലവിലാണ്
ഒളരി മാർക്കറ്റിൽ ബേസ്‌മെന്റ് ഫ്ലോർ ഉൾപ്പെടെ മൂന്നു നിലകളിലായി വാണിജ്യ സമുച്ചയവും നാലാമത്തെ നിലയിൽ 200 പേർക്ക് പങ്കെടുക്കാവുന്ന ഒരു ഹാളും ഉൾപ്പെടെ നിർമ്മിച്ചിരിക്കുന്നത്.

ഡെപ്യൂട്ടി മേയർ റാഫി ജോസ് പി,
കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, നഗരാസൂത്രണ വർക്കിങ് ഗ്രൂപ്‌ ചെയർമാൻ അനൂപ് ഡേവിസ് കാട ,വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ചെയർപേഴ്സൺമാർ, വാർഡ് കൗൺസിലർമാർ, വിവിധ
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.