അന്തിക്കാട് വെറ്ററിനറി പോളിക്ലിനിക്ക് 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയായി ഉയർത്തുന്നതിൻ്റെ പ്രവർത്തനോദ്ഘാടനം
ഗീതാ ഗോപി എം. എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് പി സി ശ്രീദേവി അധ്യക്ഷയായി.

രവിലെ 9 മുതൽ വൈകീട്ട് 3 വരെ പ്രവർത്തിക്കുന്ന വെറ്ററിനറി പോളിക്ലിനിക്കിൽ നിലവിൽ ഒരു സീനിയർ വെറ്ററിനറി സർജ്ജനും ഒരു വെറ്ററിനറി സർജ്ജൻ്റെയും സേവനമാണ് ലഭിക്കുക.

24 മണിക്കൂർ പ്രവർത്തനം തുടങ്ങുമ്പോൾ ഒരു സീനിയർ വെറ്ററിനറി സർജ്ജനും മൂന്ന് വെറ്ററിനറി സർജ്ജന്മാരുടെയും സേവനം ലഭ്യമാകും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയും രാത്രി 8 മുതൽ രാവിലെ 8 വരെ മൂന്ന് ഷിഫ്റ്റുകളായാണ് പ്രവർത്തിക്കുക.

ജില്ലാ മൃഗ സംരക്ഷണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡോ. റാണി കെ ഉമ്മൻ,
സീനിയർ വെറ്ററിനറി സർജ്ജൻ ഡോ. സി.കെ സിൽവർ, ബ്ലോക്ക് ഡെവലപ്പമെൻ്റ് ഓഫീസർ ജോളി വിജയൻ, പ്രസിഡൻ്റ് ശ്രീവത്സൻ എന്നിവർ പങ്കെടുത്തു.