തിരുവനന്തപുരത്ത് ബുധനാഴ്ച 413 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 654 പേർ രോഗമുക്തരായി. നിലവിൽ 8,587 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.

ജില്ലയിൽ മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുൾ റഹിം (80), ആനാട് സ്വദേശി ശ്രീകുമാർ (60), നെയ്യാറ്റിൻകര സ്വദേശി മണികണ്ഠൻ (42) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 288 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 12 പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,200 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,956 പേർ വീടുകളിലും 202 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,493 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.