ശിശുദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുഖേന ‘അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി’ എന്ന പേരില്‍ കുട്ടികള്‍ക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. 12 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് അവസരം. കുട്ടികളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മൊബൈല്‍ ക്യാമറയില്‍ മൂന്ന് മിനിറ്റില്‍ കവിയാതെ പകര്‍ത്തിയ വീഡിയോകള്‍ നവംബര്‍ രണ്ടിനകം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നേരിട്ടോ dcpupkdprgrms@gmail.com മുഖേനയോ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ ക്യാഷ് പ്രൈസ് നല്‍കും. കൂടാതെ ഒന്നാം സമ്മാനം ലഭിക്കുന്ന വീഡിയോ സംസ്ഥാനതല മത്സരത്തിന് യോഗ്യതയും നേടും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുന്‍സിപ്പല്‍ കോംപ്ലക്‌സ്, പാലക്കാട് – 678001 വിലാസത്തില്‍ ലഭിക്കും. ഫോണ്‍ – 0491 – 2531098, 9895559653.