വീടുകളില്‍ കേക്ക് ,മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവ നിര്‍മിച്ച് വില്‍ക്കുന്നവര്‍ നിര്‍ബന്ധമായും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ എടുത്തിരിക്കണമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.

അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടെ foscos എന്ന സൈറ്റിലൂടെയോ നേരിട്ടോ രജിസ്‌ട്രേഷന്‍ എടുക്കാം. ഒരു വര്‍ഷത്തേക്ക് 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.