മാവേലിക്കര: ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖാന്തിരമാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ കെ.ടി.ജലീല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആര്‍.രാജേഷ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ബ്ലോക്കിന്റെ പണി പൂര്‍ത്തീകരിച്ചത്. ആര്‍.രാജേഷ് എംഎല്‍എ അക്കാദമിക് ബ്ലോക്കിന്റെ ശിലാഫലകം അനാശ്ചാദനം ചെയ്തു.

കോളേജ് പ്രിന്‍സിപ്പാള്‍ ലൈല ജാസ്മിന്‍, പി.ടി.എ.പ്രസിഡന്റ് ലിബുകുമാര്‍, പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ ലക്ഷ്മി.എസ്.ചന്ദ്ര, കോളേജ് എച്ച്.ഒ.ഡിമാരായ സതീഷ് വര്‍ഗീസ്, റെജിമോന്‍.വി.ആര്‍, പ്രദീപ്.ജി എന്നിവര്‍ പങ്കെടുത്തു.