ആലപ്പുഴ : ചെങ്ങന്നൂർ വെൺമണി പഞ്ചായത്തിലെ പ്രളയത്തിൽ ഭവനരഹിതരായ 9 കുടുംബങ്ങൾക്ക് ഹഡ്കോയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീ ഭവന നിർമ്മാണ യൂണിറ്റ് നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ ഓൺലൈൻ വഴി നിർവഹിച്ചു.
ഒരു വീടിന് 5.6 ലക്ഷം രൂപ വീതമാണ് ഓരോ വീടുകൾക്കും ഹഡ്കോ അനുവദിച്ചത് .ഭവന നിർമ്മാണ രംഗത്ത് സ്ത്രീസാന്നിധ്യം ഉറപ്പിക്കുന്നതിന് കുടുംബശ്രീ വനിതകൾക്ക് പരിശീലനം നൽകി. ഭവന നിർമ്മാണങ്ങൾ ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയിരുന്നു ആലപ്പുഴയിൽ ഇത്തരത്തിൽ ഇവർ 124 വീടുകൾ നിർമിച്ചിരുന്നു ഈ പ്രവർത്തനമാണ് ആണ് നിർമാണച്ചുമതല കുടുംബശ്രീയെ ഏൽപ്പിക്കാൻ ഹഡ്കോയ്ക്ക് പ്രേരണയായത് .
വെണ്മണി പതിനഞ്ചാം വാർഡിൽ വല്യത്ത് രാജുവിൻ്റെ വസതിയിൽ നടന്ന ചടങ്ങ് മന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഹഡ്കോ ഡെപ്യൂട്ടി ജനറൽ മാനേജർ ബീന ഫിലിപ്പ് ആശംസകളർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലജുകമാർ കരികുഴിൽ ബ്ലോക്ക് പ്രസിഡൻറ് അജിത പി സി, ജില്ലാ പഞ്ചായത്ത് അംഗം ജെബിൻ പി വർഗീസ് ബ്ലോക്ക് പഞ്ചായത്തംഗം ശ്യാംകുമാർ ഗ്രാമപഞ്ചായത്തംഗം അനില കുമാരി എന്നിവർ സംസാരിച്ചു ജില്ലാ മിഷൻ കോഡിനേറ്റർ പ്രശാന്ത് ബാബു സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ വത്സലകുമാരി നന്ദിയും പറഞ്ഞു. നിർമ്മാണത്തിന് ധനസഹായം നൽകിയ ഹഡ്കോയ്ക്ക് എംഎൽഎ ഉപഹാരം നൽകി. വീട് പണി പൂർത്തികരിച്ച വനിത ഭവന നിർമാണ യൂണിറ്റുകൾക്കുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു.