യുവാക്കളിലെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി യുവജന ക്ഷേമ ബോർഡ് ജില്ലയിൽ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ചീഫ് വിപ്പ് കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു. കൂടുതൽ യുവജനങ്ങൾ കായിക രംഗത്തേയ്ക്ക് വരുന്നതിന് സ്പോർട്സ് കിറ്റുകളുടെ വിതരണത്തിലൂടെ സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ 40 യൂത്ത് ക്ലബുകൾക്കും 20 യുവ ക്ലബുകൾക്കും 8000 രൂപ വിലവരുന്ന സ്പോർട്സ് കിറ്റുകളാണ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വൈസ് പ്രസിഡന്റ് എൻ കെ ഉദയ പ്രകാശ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി ആർ ശ്രീകല, കോർപ്പറേഷൻ കോർഡിനേറ്റർ ടി എസ് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
